ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്‌സലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായാണ് എം.എം.എസ്.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. ജി.എസ്.ടി, ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി നിയമ വശങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമ വശങ്ങള്‍ തുടങ്ങീയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







