പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ
പോലീസ് അറസ്റ്റ് ചെയ്തുതു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. പുലർച്ചെ മൂന്നു മണിയോടെ ശുചി മുറിയിൽപോകുന്നതിനായി കട്ടിലിൽനിന്നും എഴുന്നേറ്റ ചന്ദ്രൻ നിലത്തു വീണെന്നുപറഞ്ഞായിരുന്നു ഭവനി അയൽവാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോൾ മരണം സ്ഥീ രീകരിച്ചു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റു മോർട്ടം നടത്തിയ ഡോക്ടർ മരണകാരണത്തിൽ സംശയം പ്രകടിപ്പിക്കുക യായിരുന്നു. തുടർന്ന് കോണിച്ചിറ പോലീസ് ചന്ദ്രന്റെ ഭാര്യയെ ചോദ്യം ചെ യ്തതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. ചന്ദ്രനും ഭാര്യയും മാ ത്രമാണ് വീട്ടിൽ താമസം. സ്ഥിര മദ്യപാനിയായ ചന്ദ്രൻ വീട്ടിൽവന്ന് സ്ഥിരമാ യി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കുമായിരുന്നു വെന്നുമാണ് ഭവാനി പോലീസന് മൊഴിനൽകിയിട്ടുള്ളത്.സംഭവ ദിവസം ഇരു വരും തമ്മിലുള്ള വഴക്കിനിടെ ഭവാനി ചന്ദ്രൻ്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







