ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ലക്ഷ്യസ്ഥാനവും ഇല്ലാതെ ഒഡീഷയില്‍ നിന്ന് അതിര്‍ത്തിയിലെത്തിയ 20 അംഗ സംഘത്തെ തിരിച്ചയച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 20 തൊഴിലാളികളെയും കൊണ്ട് രണ്ട് ബൊലോറൊ ജീപ്പുകള്‍ അതിര്‍ത്തി കടന്ന് കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയത്. തുടര്‍ന്ന് സെന്ററിലെ അധികൃതര്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ കയ്യില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലമോ, കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളോ ഉണ്ടായിരുന്നില്ല. കൂടാതെ എവിടേക്കാണ് പോകേണ്ടതെന്ന് കൃത്യമായ മറുപടിയും ഇവര്‍ നല്‍കിയില്ല. ഇതോടെ ഇവരെ തിരികെ അയയ്ക്കുകയായിരുന്നു.
ടൗണിലെ ഓരങ്ങളില്‍ താമസിച്ച് തൊഴിലെടുക്കാനായി എത്തിയതായിരുന്നു 20 അംഗ സംഘം.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406