ഇരിട്ടി: വയറുവേദന അഭിനയിച്ച് ഡോക്ടറെ കാണാൻ ആശുപത്രിയിലെത്തി ഭർത്താവിനെ കബളിപ്പിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു.
മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിയും മൂന്നു കുട്ടികളുടെ അച്ഛനുമായ കൊട്ടാരപറമ്പിൽ സമീർ (33) എന്നയാൾ ആണ് കാമുകൻ. കീഴ്പ്പള്ളി വെളിമാനം സ്വദേശിനിയും രണ്ടു കുട്ടികളുടടെ മാതാവുമായ സ്വപ്ന (36) യാണ് കാമുകനൊപ്പം ഒളിച്ചോടിയത്.
വയറു വേദന അഭിനയിച്ച് ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തി. ഡോക്ടറെ കാണിച്ച് ഭാര്യയെ സന്ദർശന ക്യാബിനിൽ ഇരുത്തി അരമണിക്കൂർ നേരത്തേക്ക് പുറത്ത് പോയി തിരിച്ച് വന്നപ്പോൾ ഭാര്യയെ കാണാനില്ല. അവർ മൊബൈൽ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് പ്രേമത്തിലായതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു.
പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇഇവരെ പോലീസ് നാട്ടിലെത്തിച്ച് പിടികൂടുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാകരം കേസെടുത്ത ഇവരെ കോടതി റിമാൻ്റ് ചെയ്തു.