തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ് 5മുതൽ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം, ഭാഗിക ലോക്ക് ഡൗൺ എന്നീ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കിയത്. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം