മാനന്തവാടി മുനിസിപ്പാലിറ്റി മത്സ്യ ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ ചിലര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ ആശുപത്രി പി.പി യൂണിറ്റിലെ ജെ.എച്ച്.ഐ നൗഷ, ജെ.പി.എച്ച്.എന്‍ ശ്രീകുമാരി, മുനിസിപ്പാലിറ്റി ജെ.എച്ച്.ഐ സിമി, ആശാവര്‍ക്കര്‍ റസിയ എന്നിവര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തി. കച്ചവടക്കാരും തൊഴിലാളികളുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍16.05.20211 ഞായറാഴ്ച വരെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട് ഹോള്‍സെയില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം എടുത്ത കച്ചവടക്കാരായ നിസാര്‍, ഉസ്മാന്, ഹനീഫ, ബഷീര്‍, മുനീര്‍ എന്നിവരേയും എല്ലാ തൊഴിലാളികളേയും ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ