കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പകർച്ചവ്യാധി പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകുകയും ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം, വിളർച്ച, അമിതവണ്ണം തുടങ്ങിയവയ്ക്കുള്ള പരിശോധനയും നടത്തി. ആശുപത്രി വികസന സമിതി അംഗങ്ങളായ എ കെ മുബഷിർ, കവിത ചന്ദ്രൻ, നാരായണ മാരാർ, വിശ്വന്ത് മടത്തുവയൽ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ അജ്ഞുഷ സ്വാഗതവും പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ