കോവിഡ് വ്യാപനത്തി ൻ്റെ സാഹചര്യത്തിൽ ജില്ലയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചു. കുടുംബശ്രീയുമായി കൈകോര്‍ത്താണ് ഡോര്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് നിലവില്‍ ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചത്. 10 കിലോമീറ്റർ ചുറ്റളവില്‍ ഡോര്‍ഡെലിവറി സംവിധാനം ലഭ്യമാകും. ഡെലിവറി നിരക്ക് – 2 കി.മീ വരെ 40 രൂപ, 2 മുതല്‍ 5 കി.മീ വരെ 60 രൂപ, 5 മുതല്‍ 10 കി.മീ വരെ 100 രൂപ. ബില്‍ തുക സാധനങ്ങൾ ഡെലിവറി നല്കുമ്പോൾ നല്‍കേണ്ടതാണ്.
ഡോർ ഡെലിവറി സംവിധാനത്തിനായി ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പരുകൾ:
. മാനന്തവാടി – 9539969982, 9562362315 , . ബത്തേരി – 9539383515, . കല്‍പ്പറ്റ – 9446347781