തിരുവനന്തപുരം:കോവിഡ് രണ്ടാം വ്യാപനത്തില്‍ മരിച്ച 22 റേഷന്‍ വ്യാപാരികളോടുള്ള ആദര സൂചകമായും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും മെയ് 17ന് റേഷന്‍ വ്യാപാരികള്‍ കടകളടച്ച് സമരം ചെയ്യും.കെഎസ്ആര്‍ആര്‍ഡിഎ,എകെആര്‍ആര്‍ഡിഎ സംയുക്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
റേഷന്‍ വ്യാപാരികളെ കോവിഡ് മുന്നണി പോരാളികളായി അംഗീകരിക്കുക, ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, വാക്സിനേഷന് റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക,മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുക, ബയോമെട്രിക് സംവിധാനം തത്കാലം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.