ജനങ്ങള്‍ സഹകരിച്ചേ മതിയാകൂ; ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയില്ല. അത് ജനങ്ങളുടെ ജീവന് ആപത്താണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലാണ്. അത്തരം സാഹചര്യങ്ങളില്‍ വീണ്ടും വൈദ്യുതി പുനസ്ഥാപിച്ചാല്‍ ജനങ്ങളുടെ ജീവന് ആപത്താണ്. അതുകൊണ്ട് പല സ്ഥലങ്ങളിലും ട്രാന്‍സ്ഫോമറുകള്‍ ഓഫ് ചെയ്യേണ്ടി വരുന്നുണ്ട്.

മരങ്ങള്‍ വൈദ്യുതി കമ്പികളില്‍ വീണും പോസ്റ്റ് ഒടിഞ്ഞും കിടക്കുന്ന സാഹചര്യമാണ്. കെഎസ്ഇബിയുടെ ഫീല്‍ഡ് ജീവനക്കാരെല്ലാം വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ സ്ഥലത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴയ്ക്ക് ശമനം വന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കണക്ഷന്‍ പുനസ്ഥാപിക്കാനാകും.

എന്നാല്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ വെള്ളമിറങ്ങാതെ ഒന്നും ചെയ്യാനാകില്ല. അത് ജനങ്ങളുടെ ജീവന് ഭീഷണിയാകും. ജനങ്ങള്‍ സഹകരിച്ചേ മതിയാകൂ. ഇപ്പോള്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ മുന്‍ഗണന കൊടുക്കുന്നത് കൊവിഡ് കെയര്‍ സെന്ററുകളും ആശുപത്രികളും ഉള്ള സ്ഥലങ്ങളിലാണ്. കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.