സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. നിയന്ത്രണമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇടയ്ക്കെങ്കിലും ഇരുട്ടിലാവുകയാണ് കേരളം. വൈകുന്നേരങ്ങളിലും രാത്രിയിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം നിലക്കുന്നത് ജനങ്ങളെ വലക്കുകയണ്.

അപ്രഖ്യാപിത ലോഡ് ഷെഡിങ് എട്ടിന്‍റെ പണിയാണെന്നും ചൂടിനൊപ്പം വൈദ്യുതി കൂടി പോകുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയാണെന്നും ജനങ്ങള്‍ പറയുന്നു. കനത്ത ചൂടിനിടെ കറന്റും പോയതോടെ അമ്പലപ്പുഴ കെഎസ്‍ബി സെക്ഷൻ ഓഫീസിൽ അർദ്ധരാത്രി മുതൽ പുലർച്ചെ വരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തൊടുപുഴയിൽ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പായ വിരിച്ച് കിടന്നു. കണ്ണൂരിൽ വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകിയായിരുന്നു പ്രതിഷേധം. ലോഡ് കൂടുമ്പോൾ കറന്റ് കട്ട് സ്വാഭാവികമെന്നാണ് ഇക്കാര്യത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വിശദീകരണം.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.