കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാൻസിയുടെ പരിക്ക് സാരമുള്ള താണ്. ഇവരെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. മാന ന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് കാറിലിടിച്ചത്. അപകട ത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റടക്കം തകർത്ത ശേഷം കാർ റോഡ രികിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഏകദേശം പൂർണ്ണമായി തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ജാൻസിയെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)







