മുട്ടിൽ സി.സി.എസിൻ്റെ നേത്യത്യത്തിൽ തൊഴിൽ അന്വഷകർക്കായി കുടുംബശ്രീ സോഫ്റ്റ് സ്കിൽ പരിശീലനം നൽകുന്നു. അസാപിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുക. 18നും 35നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. അപേക്ഷകർ കൽപ്പറ്റ നഗരസഭ, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ, പോളി ഡിപ്ലോമ, ബിരുദം. അപേക്ഷകൾക്കായി മുട്ടിൽ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 30ന് മുമ്പായി c2wmuttil@gmail.com ലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9995276540 എന്ന നമ്പറിൽ ബന്ധപ്പെടുക.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.