വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കോവിഡ്‌ സാഹചര്യം വിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്‌സണ്‍

കോവിഡ്‌ 19 മഹാമാരിയെത്തുടര്‍ന്ന്‌ രാജ്യമൊട്ടാകെ അടച്ചിട്ടതിനാലും ആരോഗ്യച്ചട്ടം കര്‍ശനമായി പാലിക്കേണ്ടതിനാലും, മുടങ്ങിയ അദാലത്തുകള്‍ പുനരാരംഭിക്കുന്നത്‌ സംബന്ധിച്ച്‌ കോവിഡ്‌ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന്‌ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്‌തോ, സോഫ്‌റ്റ്‌കോപ്പിയായി ഇ-മെയില്‍ ആയോ അയയ്‌ക്കേണ്ടതാണെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്‌ഡൗണിന്റെയും ആരോഗ്യച്ചട്ടം പാലിക്കേണ്ടതിനാലും അദാലത്തുകള്‍ വൈകിയ സാഹചര്യമുണ്ട്‌. പരാതിക്കാരെ നേരില്‍ കേള്‍ക്കേണ്ട സ്വകാര്യവിഷയങ്ങളായതിനാല്‍ ഓണ്‍ലൈനായി പരാതിപറയാന്‍ പരാതിക്കാര്‍ക്കും ബുദ്ധമുണ്ടാകാനിടയുണ്ട്‌.
കേരള വനിതാ കമ്മിഷന്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം ഉപയോഗിക്കുന്നില്ല. എന്നാല്‍ ഫെയ്‌സ്‌ബുക്ക്‌, ഗൂഗിള്‍ റിവ്യൂ തുടങ്ങിയവയിലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികള്‍ പരാതികള്‍ അയയ്‌ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. സ്വകാര്യവിഷയമായതിനാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുവായി പരാതികള്‍ അയയ്‌ക്കരുത്‌. പരാതികള്‍ രേഖാമൂലം വനിതാ കമ്മിഷന്‍, പിഎംജി, പട്ടം പാലസ്‌ പി.ഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തിലോkeralawomenscommission@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്‌ക്കേണ്ടതാണ്‌.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.