കുട്ടികള്‍ക്കായി ‘ഇഷ്ടബാല്യം -ജില്ലാതല വെബ്ഓപ്പണ്‍ഹൗസ്’സംഘടിപ്പിച്ചു

ചൈല്‍ഡ്ലൈനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി കുട്ടികള്‍ക്കായി ജില്ലാതല വെബ് ഓപ്പണ്‍ഹൗസ് സംഘടിപ്പിച്ചു. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, വിവിധ വിഷയങ്ങളിലുളള കുട്ടികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കുട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെയും, ഏജന്‍സികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരീസ് നിര്‍വ്വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ. രാജേഷ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി.ലീല, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. പ്രജിത്ത്, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.എ.ഹാരിസ് കില ജില്ല കോ-ഓഡിനേറ്റര്‍ കെ. ബാലഗോപാലന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് നുമാന്‍, ലീഗല്‍ കം പ്രബേഷന്‍ ഓഫീസര്‍ മനിതാമൈത്രി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി.സൈന., ചൈല്‍ഡ്ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ ദിനേശന്‍, കോ-ഓഡിനേറ്റര്‍ എ.സി ദാവൂദ് , നിരഞ്ജന പ്രകാശ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും ബാലസഭ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, ഹോസ്റ്റല്‍, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയെ പ്രതിനിധീകരിച്ച് 85 കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ ഉന്നയിച്ച വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ദീര്‍ഘകാല ഇടപെടലുകള്‍ക്ക് വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ കൂട്ടായി കര്‍മ്മ പരിപാടിക്ക് രൂപം നല്കുവാനും ഇതോടനുബന്ധിച്ച് പഞ്ചായത്ത്-നഗരസഭ തലത്തില്‍ കുട്ടികള്‍ക്കായുളള ഓപ്പണ്‍ ഹൗസുംകള്‍ സംഘടിപ്പിക്കും.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.