മാനന്തവാടി:കെഎസ്ആ.ര്‍ടിസി മാനന്തവാടി ഡിപ്പോയില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് സ്ഥിരം യാത്രക്കാരെയും ഉദ്ദേശിച്ചുള്ള ബോണ്ട് സര്‍വ്വീസ് തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 8.30 ന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു ഫ്ലാഗ് ഓഫ് ചെയ്യും.രണ്ട് ബസ്സുകളും ഒന്‍പതു മണിക്ക് മാനന്തവാടിയില്‍ നിന്നും പുറപ്പെടും.ഒരു ബസ് കല്‍പ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമായിരിക്കും.വൈകുന്നേരം അഞ്ചുമണിക്ക് കല്‍പ്പറ്റയില്‍ നിന്നും, 4.40 ന് വെറ്റിനറി കോളേജില്‍ നിന്നും മാനന്തവാടിയിലേക്ക് തിരിച്ചു സര്‍വ്വീസ് നടത്തും.നിലവില്‍ 10, 15, 20 ദിവസത്തേക്കുള്ള കാര്‍ഡുകളാണ് ഒരുക്കിയിട്ടുള്ളത്, മുന്‍കൂറായി പണം അടച്ച് കാര്‍ഡുകള്‍ വാങ്ങാവുന്നതാണ്, ഓരോ കാര്‍ഡിനും ഇരട്ടി ദിവസത്തെ വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സിസ്റ്റം, യാത്രക്കാര്‍ക്ക് അവരുടെ ജോലിസ്ഥലങ്ങളില്‍ ഇറങ്ങുവാന്‍ കയറുവാനുള്ള സൗകര്യം എന്നിവ ഈ സര്‍വീസിന്റെ പ്രത്യേകതയാണ്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ