കണിയാമ്പറ്റ പഞ്ചായത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറായി നിയമിതനായ വ്യക്തി വ്യാജസര്‍ട്ടിഫിക്കറ്റു നല്‍കി പഞ്ചായത്തിനെ കബളിപ്പിച്ചു എന്ന് ബോധ്യമായാല്‍ നിയമാനുസൃതമായ ശിക്ഷ വാങ്ങി നല്‍കുമെന്ന് ഭാരവാഹികള്‍ കമ്പളക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് ബിനു ജേക്കബ്, വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, കടവന്‍ ഹംസ, കെ.എം. ഫൈസല്‍, അബ്ബാസ് പുന്നോളി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍