സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവര്‍ധന.
ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള പ്രവണത ഡോളര്‍ കരുത്താര്‍ജിച്ചതോടെ ഇല്ലാതായി. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,935.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
മൂന്നുദിവസം തുടര്‍ച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. എംസിഎക്‌സ് ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785