കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന നടപടിക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഓൺലൈൻ സ്ഥലം മാറ്റത്തിൻ്റെ സാങ്കേതികത്വം പറഞ്ഞ് വനിതകളും വികലാംഗരും ഉൾപ്പെടെയുള്ള ജീവനക്കാരെ ദ്രോഹിക്കുകയാണ്. സ്ഥലം മാറ്റം നടത്താതെ പ്രമോഷൻ ഉത്തരവ് ഇറക്കിയത് വഴി നിലവിൽ സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് ജില്ലകളിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഇല്ലാതാക്കിയിരിക്കുകയാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.ജില്ലാ പ്രസിഡന്റ് മോബിഷ്.പി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ, അഭിജിത്ത് സി.ആർ, ജോസ് പിയൂസ്, ശരത്ത് എസ്, സിബി, ശ്രീജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.