കല്‍പ്പറ്റ:വയനാട് ജില്ലാ ഡ്രൈവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ബാബു സ്മാരക എന്‍ഡോവ്മെന്റ് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിനി അഭിനയ്ക്ക് സൊസൈറ്റി പ്രസിഡന്റ് കെ.റഫീഖ് വിതരണം ചെയ്തു.എസ്എസ്എല്‍സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച സംഘം അംഗങ്ങളുടെ മക്കള്‍ക്കുള്ള മൊമന്റോയും, ക്യാഷ് പ്രൈസും വിതരണം ചെയ്തു.സൊസൈറ്റി വൈസ് പ്രസിഡന്റ് സജി മാത്യു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയ് വി.ആര്,മിനി സുരേഷ് എന്നിവര്‍ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍