കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി. ഈ മാസം 14ന് നഴ്‌സുമാരെ കൊണ്ടുവരാനുള്ള യാത്രക്കാണ് സൗദി എയര്‍ലൈന്‍സ് അനുമതി തേടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുകയും 18 ഓളം പേര്‍ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഡി.ജി.സി.എ നിഷേധിച്ചത്.

അതേസമയം, റണ്‍വേ സുരക്ഷിതമല്ലെന്ന് പറഞ്ഞ് 2015 മുതല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം 2018ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ 11

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കേപുരയ്ക്കൽ അഭിജിത്താണ് മരിച്ചത്. രണ്ട് പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (51) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ചിന്ന നെ കാട്ടാന

രാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ? ആ സ്വപ്നങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങള്‍

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്വപ്‌നം കാണാറുണ്ടോ? അതോ സ്ഥിരമായി ഈ സമയത്ത് സ്വപ്‌നം കാണുന്നവരാണോ? രാവിലെ കാണുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത് അല്ലേ? ഇത് യഥാര്‍ഥത്തില്‍ വാസ്തവമാണോ? ശാസ്ത്രീയമായി നിരീക്ഷിക്കുമ്പോള്‍ എന്തായിരിക്കും പ്രഭാത

വിമാനയാത്രയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ടോ? എന്നാല്‍ ഇത് അറിഞ്ഞിരിക്കണം

ബസിലോ, ട്രെയിനിലോ വിമാനത്തിലോ ആവട്ടെ വിന്‍ഡോ സീറ്റ് ഒരു വികാരമാണ്. പച്ചപ്പും ഹരിതാഭയും ആസ്വദിച്ച്, ഇനിയിപ്പോള്‍ വിമാനത്തിലാണെങ്കില്‍ മേഘക്കൂട്ടങ്ങളെ കണ്‍നിറയെ കണ്ടുള്ള മനോഹരമായ യാത്ര..വിന്‍ഡോ സീറ്റ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ മനോഹരമായ ഈ കാഴ്ചകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *