തിരുവനന്തപുരം: ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകൽ വൈകും. പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് വ്യാപനം കൂടുന്നതും രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലാത്തതും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത്.
കർണാടക, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരുമാനം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തും ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി കൊടുക്കാൻ ആലോചിച്ചത്. എക്സൈസ് കമ്മിഷണർ നൽകിയ റിപ്പോർട്ടും ബാർ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് അനുകൂല ശുപാർശയോടെ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ഒരാഴ്ച മുൻപ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എന്നാൽ തീരുമാനമെടുക്കാത്ത കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പെട്ടന്ന് ബാർ തുറക്കൽ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ തീരുമാനം. പ്രതിദിന കോവിഡ് കണക്ക് നാലായിരം കടന്നതിനാൽ ബാറുകളിൽ മദ്യം വിളമ്പാൻ അനുവദിച്ചാൽ വലിയ വിമർശനം ഉണ്ടാകും. കൂടാതെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതോടെ രാഷട്രീയ അന്തരീക്ഷം പ്രക്ഷുബ്ധവുമാണ്. അതിനാലാണ് ബാറുകളിൽ മദ്യം വിളമ്പുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ചിരിക്കുന്നത്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക