യൂത്ത് ലീഗ് കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എൻ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഹുസൈൻ ബാവലി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഹാരിസ് കാട്ടികുളത്തിന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഉവൈസ് എടവെട്ടൻ നൽകി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അസ്മത്ത്, സെക്രട്ടറി അഹമ്മദ്,മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെബീർ മാനന്തവാടി, അഡ്വ:സുലൈമാൻ,അഷ്ക്കർ ബാവലി തുടങ്ങിയവർ സംസാരിച്ചു. ജംഷീദ് മാസ്റ്റർ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.