പിണങ്ങോട്: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി പിണങ്ങോട് ഡബ്ല്യു.ഒ എച്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്തുഗ്രാമമായ പന്നിയോറ കോളനിയിലും പരിസര പ്രദേശത്തുമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്കുകളും അടങ്ങിയതായിരുന്നു കിറ്റ്. സാമൂഹ്യ പ്രവർത്തനത്തിലൂടെ വ്യക്തി വികാസം എന്ന എൻഎസ്എസ് ലക്ഷ്യം കുട്ടികളിലും,സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിതരണം. കോവിഡ് കാലത്ത് നാം പുലർത്തെണ്ട കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധം കുട്ടികൾക്ക് വോളണ്ടിയർമാർ നൽകി. ദിനത്തോടനുബന്ധിച്ചുള്ള വിവിധങ്ങളായ ഓണലൈൻ പരിപാടികൾ വിദ്യാർഥികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ താജ് മൻസൂർ ഉദ്‌ഘാടനം ചെയ്തു.പിഎസി മെമ്പർ സാജിദ് പി.കെ സന്ദേശം കൈമാറി.പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി, വോളണ്ടിയർമാരായ അഫ്ര ഫാത്തിമ, ശരത് രാം, ഹർഷൽ പി, ഗൗരി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്