കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ മൊബൈൽ ആണ് ജയിലിൽ നിന്നും പിടികൂടുന്നത്
അതേസമയം കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എത്തിച്ചു നൽകുന്ന സംഘത്തിലെ ഒരാൾ പിടിയിലായിരുന്നു. സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നൽകുന്നതിന് പുറത്ത് വൻ ശൃംഖല പ്രവർത്തിക്കുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.