കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജില്ലയില്‍ പ്രതിഷേധ പ്രടനങ്ങള്‍ നടത്തുകയും യോഗം ചേരുകയും ചെയ്തു. ബത്തേരിയില്‍ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, പി വിനോദ് കുമാര്‍, ഒ വി റോയ്, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, കെ കെ രാജേന്ദ്രേന്‍, സി എ അരുണ്‍ദേവ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ആര്‍ ഉണ്ണികൃഷ്ണന്‍, ഹര്‍ഷല്‍ കോന്നാടന്‍, ജോസ് കണ്ടത്തില്‍, രാജു ഹെജമാടി, രാധ രാമസ്വാമി, എസ് മണി, എം ഒ ദേവസ്യ, ഡിന്റോ ജോസ്, ജോണ്‍ മാത, ഷംസുദ്ധീന്‍, കെ ശശികുമാര്‍, രമ്യ ജയപ്രസാദ്, അര്‍ജുന്‍ദാസ് പിആര്‍ ബിന്ദു, ശ്രീജ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വൈത്തിരി: വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊഴുതനയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍, എബിന്‍ മുട്ടപ്പള്ളി, എ എ വര്‍ഗീസ്, രാജന്‍ മാസ്റ്റര്‍, ഷാജി വട്ടത്തറ, എം എം ജോസ്, കെ ജെ ജോണ്‍, എ ശിവദാസന്‍, കെ പി സൈദ്, സണ്ണി മുത്തങ്ങപറമ്പില്‍, ആര്‍ രാമചന്ദ്രന്‍, സിയാബ് മലായി, ഷെമീര്‍, മോഹനന്‍, കെ വീ രാമന്‍, അല്‍ഫിന്‍, സതീഷ് കുമാര്‍, സുധ അനില്‍, ഇര്‍ഷാദ്, ആഷിര്‍, ഷെമീര്‍ വൈത്തിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുല്‍പ്പള്ളി: മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയങ്കാവില്‍ ആധ്യക്ഷനായിരുന്നു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ യു ഉലഹന്നാന്‍, ബീന ജോസ്, പി ഡി സജി, മണ്ഡലം പ്രസിഡന്റുമാരായ പി ഡി ജോണി, എം എസ് പ്രഭാകരന്‍, റെജി പുളിങ്കുന്നേല്‍, ജോമറ്റ് കോത വഴിക്കല്‍, എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പി കെ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം നിഷാന്ത്, അഡ്വ. എന്‍ കെ വര്‍ഗീസ്, പി വി ജോര്‍ജ്, സി അബ്ദുള്‍അഷറഫ്, അസീസ് വാളാട്, സില്‍വി തോമസ്, ശശികുമാര്‍, ശശി വാളാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബത്തേരി നിയോജകമണ്ഡലം ചെയര്‍മാന്‍ ഡി പി രാജശേഖരന്‍, പി പി അയ്യൂബ്, ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, സി കെ ആരിഫ്, ഷബീര്‍ അഹമ്മദ്, നിസി അഹമ്മദ്, സമദ് കണ്ണിയന്‍, രാധ രവീന്ദ്രന്‍, ഇബ്രാഹിം തൈത്തൊടി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. പ്രതിഷേധ മാര്‍ച്ച് ഗ്രാമപഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷന്‍ ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ മനോജ് ചന്ദനക്കാവ്, കണ്‍വീനര്‍ ടി എം ഹൈറുദ്ദീന്‍, വി എം വിശ്വനാഥന്‍, കെ ആര്‍ ഭാസ്‌ക്കരന്‍, പി കെ നൗഷാദ്, അനീഷ് റാട്ടക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധത്തിന് ഷെഫീക്ക് നടുക്കാട്ടില്‍, ശിവരാമന്‍ മാതമൂല, സിറാജ് കാക്കവയല്‍, വിനു പി.ടി, ബിജു വി സി,സുന്ദരന്‍ പി.എ, ശ്രീനിവാസന്‍ വേങ്ങൂര്‍, പി ജി സുനില്‍, വി ആര്‍ ഷാജി, വിജയന്‍ കരിമ്പാംകൊല്ലി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്