മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും പ്രത്യേക മൽസരങ്ങൾ നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലായിരുന്നു ടൂർണ്ണമെൻ്റ് നടന്നത്. ബ്ലാക്ക് ബെൽറ്റ് വിതരണവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും ചടങ്ങിൽ വച്ചു നടന്നു.
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. കാൻജോ എം എസ് രവീന്ദ്രൻ, ഹൻഷി പവൻകുമാർ, ക്യോഷി കെ ജെ ജോസഫ്, ക്യോഷി സത്യൻ, ക്യോഷി തോമസ് കത്തനാർ, ക്യോഷി സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്