പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക.
ഇരകൾക്ക് എത്രയും വേഗം നീതി ലഭിക്കുക എന്ന ആവശ്യവുമായി സൂചന സത്യാഗ്രഹ സമരം കെ. കെ അബ്രഹാമിന്റെ വീട്ടുപടിക്കൽ തുടങ്ങി.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്നു ബാധ്യത വന്ന ഡാനിയേൽ,സാറ കുട്ടി ദമ്പതികളും , തട്ടിപ്പിന്റെ പേരിൽ ജീവൻ നഷ്ടമായ രാജേന്ദ്രൻ നായരുടെ കുടുംബവുമാണ് കെ. കെ അബ്രഹാമിന്റെ വീടിനു മുന്നിൽ സമരം ആരംഭിച്ചത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







