അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന സാങ്കേതിക വിദ്യയിലൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം കൃത്യതയോടെ ലഭിക്കും. സാധാരണ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളില്‍ ടിവി സ്‌ക്രീനിലൂടെ ടുഡി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ശരീരത്തിനകത്തെ അതിസൂക്ഷ്മമായ രക്തക്കുഴല്‍, നാഡീവ്യൂഹങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. ലാപ്രോസ്‌കോപ്പിക് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ ഒരേസമയം കൂടുതല്‍ രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ നല്‍കാന്‍സാധിക്കും. കുറഞ്ഞ സമയത്തില്‍
കുടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതോടെ രോഗികള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

ഉയര്‍ന്ന റെസല്യൂഷനിലുള്ള ത്രീഡി ദൃശ്യങ്ങള്‍ ശസ്ത്രക്രിയയുടെ കൃത്യത വര്‍ധിപ്പിക്കും. ശരീരത്തിനകത്തെ സൂക്ഷ്മ ഘടനകള്‍ വ്യക്തമായി കാണുന്നതിന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ലളിതവും സുരക്ഷിതവുമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. രക്തക്കുഴലുകള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നതിനാല്‍ ശസ്ത്രക്രിയക്കിടെ രക്തനഷ്ടം കുറയ്ക്കാനും കഴിയും. ചെറു മുറിവുകളായി ശാസ്ത്രക്രിയ നടത്തുന്നതിനാല്‍ വേദന കുറവും രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിച്ച് ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. വലിയ കീറലുകള്‍ ഇല്ലാത്തതിനാല്‍ അണുബാധ സാധ്യതകള്‍ കുറയും. ക്യാന്‍സര്‍ സംബന്ധമായ ശസ്ത്രക്രിയകള്‍, ഗൈനക്കോളജി, യൂറോളജി വിഭാഗങ്ങളിലെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്ക് സംവിധാനം ഏറെ ഫലപ്രദമാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.