ജില്ലയിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് (ആരോഗ്യ/ തദ്ദേശ/ ഫിഷറീസ് വകുപ്പുകളില്‍ നിന്നും അനുവദിച്ചത്), ബാങ്ക് പാസ് ബുക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, വാട്‌സ്ആപ്പ് മൊബൈല്‍ നമ്പര്‍ സഹിതം നിശ്ചിത പ്രഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ 9497715580 മേഖല ഓഫീസ് നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേന ഫെബ്രുവരി 28 നകം നല്‍കണം.

അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്
അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന







