കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ യുവഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ.അനൂപ് കൃഷ്ണയെയാണ് (35) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുമുണ്ട്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പ്രതിഷേധവുമായി എത്തി. കൂടാതെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ഇത് ചര്‍ച്ച ചെയ്തിരുന്നതിനാല്‍ അനൂപ് മാനസികമായി തളര്‍ന്നിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ഡോ.അര്‍ച്ചന ബിജു. മകന്‍: കിത്തു (7).