കൽപ്പറ്റ :കൊവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം. കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. വയനാട് കളക്ടർ അദീല അബ്ദുളളയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
ഒരു ഓഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം.അതേസമയം വ്യാജസന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വ്യാജസന്ദേശം പ്രചരിപ്പിച്ചത് ഗുരുതരകുറ്റമാണ്. വ്യാജസന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,