ഡാറ്റയും ബാറ്ററിയും തീർക്കുന്നു; പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗ്ൾ

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തത്. അതേസമയം, 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തതിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നീക്കം ചെയ്ത ആപ്പ് ‘യൂട്ടിലിറ്റി’ ആപ്പുകളുടെ വിഭാഗത്തിൽപെടുന്നവയാണ്. സുരക്ഷാ ഏജൻസിയായ മക്കാഫിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്.

പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് നിർദേശം നൽകാതെ വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത്തരത്തിൽ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും സുരക്ഷാ ഏജൻസിയും റിപ്പോർട്ടിലുണ്ട്.

ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാൻ അനുവദിക്കുന്നത് ‘com.liveposting’, ‘com.click.cas’ എന്നീ ആഡ്വെയർ കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ സംഭവിക്കും. ഇതാണ് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്വർക്ക് ഉപയോഗം വർധിക്കാനും കാരണമാകുന്നത്.

പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ

High-Speed Camera
Smart Task Manager
Flashlight+
com.smh.memocalendar memocalendar
8K-Dictionary
BusanBus
Flashlight+
Quick Note
Currency Converter
Joycode
EzDica
Instagram Profile Downloader
Ez Notes
com.candlencom.flashlite
com.doubleline.calcul
com.dev.imagevault Flashlight+

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.