മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.സി.സെക്ഷൻ നാഷനൽ സർവീസ് സ്കീം യൂണിറ്റ് ദ്വിദിന ക്യാമ്പ് ‘ജ്വാല’ സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ഗാന്ധി പാർക്കിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും ലഹരി വിരുദ്ധ ജ്വാലയും നടത്തി. വയോഹിതം പദ്ധതിയുടെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പ്രായമായവരേയും കിടപ്പു രോഗികളെയും വീടുകളിലെത്തി സന്ദർശിച്ചു. വൃദ്ധമന്ദിരത്തിലെ അന്തേവാസികളെ സന്ദർശിച്ച് മധുരം കൈമാറിയ വിദ്യാർത്ഥികൾ
അവശ്യ വസ്തുക്കളും കൈമാറി.
ഓ.ആർ.കേളു എം.എൽ.എ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദാലി, മൊയ്തുട്ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ. അർച്ചന എന്നിവർ സംസാരിച്ചു

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.