മരകാവ് : മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് കെസിവൈഎം മാനന്തവാടി രൂപത സൗഹൃദ വടംവലി മത്സരം സംഘടിപ്പിച്ചു. കായിക കരുത്തിന്റെ മാസ്മരികത കൊണ്ട് മനുഷ്യ മനസ്സിൽ ആവേശം നിറച്ച കമ്പവലി മത്സരത്തിൽ 30 ടീമുകൾ പങ്കെടുത്തു. കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി മേഖലയുടെ ആതിഥേയത്വത്തിൽ മരകാവ് യൂണിറ്റിൽ വെച്ചാണ് സൗഹൃദ വടംവലി മത്സരം സംഘടിപ്പിക്കപ്പെട്ടത്. കെസിവൈഎം മാനന്തവാടി രൂപതയും IRE വയനാട് ജില്ല വടംവലി അസോസിയേഷനും നിയന്ത്രിച്ച യുവാക്കളുടെ സൗഹൃദ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം എടപ്പെട്ടി യൂണിറ്റും രണ്ടാം സ്ഥാനം പാലാങ്കര യൂണിറ്റും മൂന്നാം സ്ഥാനം ദീപ്തിഗിരി യൂണിറ്റും നാലാം സ്ഥാനം കുറുമ്പാലക്കോട്ട യൂണിറ്റും കരസ്ഥമാക്കി. യുവതികൾക്കായി നടത്തപ്പെട്ട വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം കുളിവയൽ യൂണിറ്റും രണ്ടാം സ്ഥാനം മരകാവ് യൂണിറ്റും മൂന്നാം സ്ഥാനം ചെറുകാട്ടൂർ യൂണിറ്റും കരസ്ഥമാക്കി. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ വർഗീസ് പാറക്കൽ അധ്യക്ഷത വഹിക്കുകയും മാനന്തവാടി രൂപത സുവർണ്ണ ജൂബിലി കൺവീനിയർ ഫാ. ബിജു മാവറ, ജോസ് പുഞ്ചയിൽ, ബത്തേരി ഫൊറോന വികാരി ഫാ.ജോസഫ് പരുവുമേൽ എന്നിവർ ആശംസകൾ അറിയിക്കുകയും സമ്മാനം കൈമാറുകയും ചെയ്തു. മനുഷ്യമനസ്സിൽ ആവേശം നിറച്ച് കമ്പവലി മത്സരത്തിൽ മാനന്തവാടി രൂപതയിലെ വൈദികരും സന്യാസ്തരും സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടക്കത്തടത്തിൽ ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ സണ്ണി അമ്പലത്തിങ്കൽ, കോഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, മുള്ളൻകൊല്ലി മേഖലാ പ്രസിഡന്റ് ഫെബിൻ കാക്കോനാൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, മേഖലാ ഭാരവാഹികൾ, മരകാവ് യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് പുത്തൻപറമ്പിൽ, മരകാവ് യൂണിറ്റ് ഭാരവാഹികൾ,കൈകാരന്മാർ എന്നിവർ നേതൃത്വം നൽകി.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.