ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തിൽ അധികം ഇന്ത്യക്കാരെയാണ് 2025ൽ സൗദി അറേബ്യ നാടുകടത്തിയത്. ഈ പട്ടികയിൽ അമേരിക്കയാണ് രണ്ടാമത്. 2025ൽ 3800ൽ അധികം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്.
അമേരിക്ക നാടുകടത്തിയവരിൽ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന കണക്കാണിതെന്നാണ് റിപ്പോർട്ട്. ഡോണൾഡ് ട്രംപ് ഭരണകൂടം അടുത്തിടെ ആവിഷ്കരിച്ച കർശന നടപടികളും രേഖകളുടെ പരിശോധനയും, വിസ സ്റ്റാറ്റസ്, വർക്ക് ഓതറൈസേഷൻ, ഓവർസ്റ്റേകൾ തുടങ്ങിയവയും ഇന്ത്യക്കാരുടെ നാടുകടത്തലിന് കാരണമായി. വാഷിംഗ്ടൺ ഡിസിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത്. 3,414 പേരെയാണ് വാഷിംഗ്ടൺ ഡിസിയിൽ നിന്നും നാടുകടത്തിയത്. ഹ്യൂസ്റ്റണിൽ നിന്നും 234 ഇന്ത്യക്കാരെ നാടുകടത്തി.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







