കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍ വര്‍ധനവ് ഉണ്ടായതോട സ്വര്‍ണം വാങ്ങാന്‍ വരുന്നവരെപ്പോലെ തന്നെ വില്‍ക്കാന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് ജ്വലറി ജീവനക്കാര്‍ പറയുന്നത്.
Gold,gold rate,kerala Gold Rate
ഇന്നത്തെ സ്വര്‍ണവില
880 രൂപ വര്‍ധിച്ചതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,560 രൂപയായി മാറി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,840രൂപയാണ് ഇന്നത്തെ വില. 800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില – 10730 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഔണ്‍സിന് 4530 ഡോളറാണ്. ഭൗമരാഷ്ട്രീയ അനിശ്ഛിതത്വങ്ങളും. കേന്ദ്രബാങ്ക് പലിശ നിരക്കിലെ മാറ്റവുമാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.








