പനമരം : തൊഴിലുറപ്പ് തൊഴിലാളികളെ കള്ള പ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട സി.പി.എമ്മിന്റെ വഞ്ചനക്കെതിരെ ബി ജെ പി പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് മധു കെ.പി ഉദ്ഘാടനം ചെയ്തു.
പനമരം പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശങ്കരൻ ചെമ്പോട്ടി അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എൻ കെ രാജീവൻ, എൻ കെ അനിൽകുമാർ, ശാന്തകുമാരി, രാജൻ ചെരിമ്മൽ എന്നിവർ നേതൃത്വം നൽകി.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.