വെള്ളമുണ്ട:സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ മുന്നോടിയായുള്ള വെള്ളമുണ്ട
ജി.എം.എച്ച്.എസ്. സ്കൂൾ തല ആശയരൂപീകരണ ജാനകീയ ചർച്ച വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു .
പ്രിൻസിപ്പാൾ പി.സി.തോമസ്,എച്ച്.എം ഷീജ.എൻ,എ.യു.പി.സ്കൂൾ എച്ച്.എം ജ്യോതി സി,
ഡോ.അഷ്‌റഫ്.കെ,
പ്രസാദ്.കെ,അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു.
ചർച്ചയിൽ പരിഷ്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ 26 ഫോക്കസ് ഏരിയ അടങ്ങുന്ന കരട് രേഖയെ സംബന്ധിച്ച ചർച്ചയും ആവശ്യമായ നിർദേശങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നു.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ,വിദ്യാഭ്യാസ വിദഗ്ധർ,എസ്.എം.സി,പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.