കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും ഒബിഎക്സ്, ഒബിഎച്ച് കാറ്റഗറികളിൽ ബിഎസ്‍സി കെമിസ്ട്രി വിഷയത്തിലും ഒബിഎക്സ് കാറ്റഗറിയിൽ ബിഎ മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവരിൽ പ്രവേശനം നേടാൻ താത്പര്യമുള്ള വിദ്യാര്‍ത്ഥികൾ ഓഗസ്റ്റ് 23ന് രാവിലെ കോളജ് ഓഫീസിൽ എത്തണം. ഫോൺ: 04936 204569.

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.
ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്







