മാനന്തവാടിഃ ദേശീയ ക്ഷീര വ്യവസായ മന്ത്രാലയം ഏറ്റവും മികച്ച ക്ഷീരസംഘത്തിന് ദേശീയ തലത്തിൽ നൽകുന്ന ഗോപാൽ രത്‌ന അവാർഡ് നേടി കേരളത്തിന് അഭിമാനമായി മാറിയ മാനന്തവാടി ക്ഷീരോദ്പാദക സഹകരണസംഘത്തിന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദരം നൽകി. സംഘം
പ്രസിഡണ്ട് പി.ടി ബിജുവിനെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാടയണിയിച്ച്
ഭരണസമിതിക്കും ജീവനക്കാർക്കും അഭിവാദ്യങ്ങൾ നേർന്ന് സംസാരിച്ചു.
പി.ടി ബിജു,എം എസ് മഞ്ജുഷ,സന്തോഷ്‌കുമാർ എ.എം,ബിനു സി.കെ,അമൽരാജ് കെ.ആർ,ലൂന ടി.ജി,ശ്രീന സി.കെ,ഷംസീറ.ടി തുടങ്ങിയവർ സംബന്ധിച്ചു.

റീ-ടെന്‍ഡർ
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ്) അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും വാഹനം നല്‍കാന്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30