ശ്രേയസ് ചീരാൽ യൂണിറ്റിലെ പുരുഷ അയൽക്കൂട്ടമായ ശാന്തി സ്വാശ്രയ സംഘത്തിന്റെ വാർഷികവും കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ നിർവഹിച്ചു.ശ്രേയസ് ബത്തേരി മേഖല ഡയറക്ടർ ഫാ. ആന്റോ എടക്കളത്തൂർ മുഖ്യപ്രഭാഷണം നടത്തി.സന്യസ്ത ദിനാചാരണത്തിന്റെ ഭാഗമായി ചീരാൽ ആശിഷ് കോൺവെന്റിലെയും,പഴൂർ തേജസ് കോൺവന്റിലെയും സന്യാസിനികളെ ആദരിച്ചു.വാർഡ് മെമ്പർമാരായ കൃഷ്ണൻകുട്ടി,വി.ടി.ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു.പോൾ പി. എഫ്.,ഇ.ജെ. വർഗീസ്, രാജു വി.ടി.,വി.പി.തോമസ്,സജി പി.ഒ.,സാബു പി.വി.,സിസ്റ്റർ ജൂലിയറ്റ് ആന്റണി എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും,ഗാനമേളയും അവതരിപ്പിച്ചു.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







