തേറ്റമല : തേറ്റമല ഗവ.ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ ജെ ആർ സി യൂണിറ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ രാജീവൻ പുതിയേടത്ത് അദ്ധ്യക്ഷനായ ക്യാമ്പ് പരിപാടി പി.ടി.എ വൈസ് പ്രസിഡന്റ് ഫാരിഷ ഉദ്ഘാടനം ചെയ്തു.തുടർന്ന് ‘റോഡു സുരക്ഷാ നിയമങ്ങൾ – അവബോധം’ എന്ന വിഷയത്തിൽ തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഹാരിസ് സെമിനാർ അവതരണം നടത്തി. സീനിയർ അസിസ്റ്റന്റായ ടോണി ജോസഫ് ,സ്റ്റാഫ് സെക്രട്ടറി ജോർലി ജോയി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ജെ.ആർ.സി കേഡറ്റായ റാനിയ ഫാത്തിമ നന്ദി പ്രകാശനം നടത്തി.

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ