മാനന്തവാടി: എം. ജെ. എസ്.എസ് .എ മാനന്തവാടി മേഖലാ അധ്യാപക സംഗമവും ക്രിസ്തുമസ് ആഘോഷവും നടത്തി. കരോൾ ഗാന മൽസരം, ക്രിസ്മസ് ഗിഫ്റ്റ് വിതരണം, കേക്ക് മുറിക്കൽ എന്നിവ നടന്നു. ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ മനയത്ത് ,മേഖല ഇൻസ്പെക്ടർ എബിൻ.പി. ഏലിയാസ്, അസി. ഇൻസ്പെക്ടർ ടി.വി സുനിൽ, സെക്രട്ടറി നിഖിൽ പീറ്റർ, അധ്യാപക പ്രതിനിധി ജോൺ ബേബി, ജോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം
സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ