ഒന്നോ, രണ്ടോ, മൂന്നോ അല്ല അയോണിക് ഇ വിക്ക് ഹ്യുണ്ടായി നൽകുക എട്ടുവർഷം വാറണ്ടി: പരിചയപ്പെടാം കൊറിയൻ വാഹന നിർമ്മാതാക്കളുടെ ഓൾ ഇലക്ട്രിക് ക്രോസ് ഓവറിനെ.

ഓള്‍-ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ മോഡലായ അയോണിക് 5 ഇവിയെ ഹ്യുണ്ടായി ഇന്ത്യയില്‍ പരിചയപ്പെടുത്തിയത് ഈ കഴിഞ്ഞ ദിവസമായിരുന്നു. ഡിസംബര്‍ 20 പുറത്തിറക്കി ബുക്കിംഗ് ആരംഭിച്ച വാഹനത്തിനെ വിപണിയില്‍ വേറിട്ടു നിര്‍ത്താനാണ് ബ്രാന്‍ഡിന്റെ ശ്രമം. ഇവി വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി കമ്ബനി ഔദ്യോഗിക ബുക്കിംഗും അന്നേ ദിവസം ആരംഭിച്ചിട്ടുണ്ട്.
വാഹനം പുറത്തിറക്കിയെങ്കിലും അടുത്ത മാസം ഓട്ടോ എക്‌സ്‌പോയിലായിരിക്കും അയോണിക് 5 ഇലക്‌ട്രിക്കിനായുള്ള വില പ്രഖ്യാപിക്കുക. പൂര്‍ണമായി ലോഡുചെയ്‌ത ഒരു വേരിയന്റില്‍ മാത്രമാവും വാഹനം ലഭ്യമാവുക. അതോടൊപ്പം ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ മൂന്ന് വ്യത്യസ്‌ത കളര്‍ ഓപ്ഷനിലും തെരഞ്ഞെടുക്കാനാവും. കൊറിയന്‍ ബ്രാന്‍ഡ് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനായി എക്സ്ക്ലൂസീവ് സര്‍വീസ് പാക്കേജുകള്‍ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ വാറണ്ടിയുടെ കാര്യത്തിലാണ് അയോണിക് 5 ഏവരേയും ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്.
ഇതില്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി, എട്ട് വര്‍ഷം അല്ലെങ്കില്‍ 1,60,000 കി.മീ. ബാറ്ററി വാറണ്ടി, മൂന്ന് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, വാറണ്ടി അഞ്ച് വര്‍ഷം അല്ലെങ്കില്‍ 1,40,000 കി.മീ. വരെ നീട്ടാനുള്ള ഓപ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ഏതാണ് നേരത്തെ വരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും വാറണ്ടി ഓപ്ഷന്‍ പരിഗണിക്കപ്പെടുക. കൂടാതെ അയോണിക് 5 ഡെലിവറി ചെയ്ത് 15 ദിവസത്തിനുള്ളില്‍ ഒരു ഫസ്റ്റ് കണക്‌ട് ഹോം വിസിറ്റിനൊപ്പം രണ്ട് കോംപ്ലിമെന്ററി ഹോം ചാര്‍ജറുകളും (3.3kW, 11kW) കമ്ബനി വാഗ്ദാനം ചെയ്യും.
സാന്നിധ്യം നല്‍കുന്നുവെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ശക്തമായ പെര്‍ഫോമന്‍സ് ശേഷി കൂടാതെ 350 kW ഡിസി ഫാസ്റ്റ് ചാര്‍ജറും നൂതനമായ വെഹിക്കിള്‍-ടു-ലോഡ് (V2L) സൊല്യൂഷനുകളും ഉപയോഗിച്ച്‌ വെറും 18 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി ഹ്യുണ്ടായി അയോണിക് 5 പ്രാപ്തമാക്കുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ലെവല്‍ 2 ADAS ഓഫര്‍ ചെയ്യു. 72.6 kWh ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് അനുവദിക്കുന്നു. ആഗോളതലത്തില്‍ റിയര്‍-വീല്‍ ഡ്രൈവ് (RWD), ഓള്‍-വീല്‍ ഡ്രൈവ് (AWD) പവര്‍ട്രെയിനുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകളോടെയാണ് ഹ്യുണ്ടായി മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 58kWh ബാറ്ററി പായ്ക്ക് ഉണ്ട്. അതേസമയം എക്സ്റ്റന്‍ഡഡ് റേഞ്ച് വേരിയന്റിന് 72.6kWh പായ്ക്കും ലഭിക്കുന്നു.

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവൻ കവർന്നു

ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു.സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച. ഓ‍ർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.