തലപ്പുഴ: എന്‍എസ്എസ് സപ്തദിന ക്യാമ്പായ വിപഞ്ചികയുടെ ഭാഗമായി ഗവണ്‍മന്റ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മിച്ചുനല്‍കി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ തോടിനാണ് തടയണ നിര്‍മിച്ച് നല്‍കിയത്. ഭൂഗര്‍ഭ ജലത്തിന്റെ അപര്യാപ്തത മൂലം കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമായാണ് മെമ്പര്‍ മുരുകേശന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മിച്ചത്. ഡിസംബര്‍ 24 ന് തലപ്പുഴ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ഡിസംബര്‍ 30 ന് പര്യവസാനിക്കും.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406