കാർഷിക ബില്ലിനെതിരെയുള്ള കുപ്രചരണങ്ങൾ അടിസ്ഥാനരഹിതം:കർഷകമോർച്ച.

കർഷകരുടെ വരുമാനം ഇരട്ടി ആക്കുന്ന ബില്ലുകളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിയമം ആക്കിയിരിക്കുന്നതെന്നും, ഇടനിലക്കാർ ഇല്ലാതാകുന്നതോടെ കൂടി കർഷകന് ഇരട്ടി ലാഭം ലഭിക്കുകയും ചെയ്യുമെന്നും ഇവർ പറഞ്ഞു. എപിഎംസി ആക്ട് പ്രകാരം കർഷകന്റെ വിളകൾ നിശ്ചിത മാർക്കറ്റിൽ മാത്രമേ വിൽക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഈ ഭേദഗതിയോടെ ഉൽപ്പന്നങ്ങൾ ആർക്കും വിലപേശി വിൽക്കാം. കർഷകർക്ക് ഇടനിലക്കാരില്ലാതെ തന്നെ തന്റെ ഉൽപ്പന്നങ്ങൾ വിൽക്കുവാനും സാധിക്കുമെന്നും, ഇടതു വലതു പാർട്ടികൾ ഇതിനെതിരെ നടത്തുന്ന പ്രചരണങ്ങൾ തികച്ചും അസംബന്ധമാണെന്നും അവർ പറഞ്ഞു. ഈ ബില്ല് നിയമമാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടും, മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ ആവശ്യപ്പെട്ടും രണ്ടുപേർക്കും കത്തുകൾ അയക്കുമെന്നും കർഷക മോർച്ച ഭാരവാഹികൾ അറിയിച്ചു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി വിബിൻ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ ആരോട രാമചന്ദ്രൻ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.ശ്രീനിവാസൻ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാധവൻ ജി.കെ
എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061

കുടിശ്ശിക 31 വരെ അടയ്ക്കാം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.

ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.