ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്, ജെഴ്‌സി, എൽഇഡി വാൾ, ഡോക്യുമെൻറേഷൻ എന്നീ പ്രവർത്തികൾക്കായി വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലായ് 11ന് വൈകിട്ട് നാലിനകം നൽകണം. കൂടുതൽ വിവരങ്ങൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡിടിപിസി ഓഫീസിൽ ലഭ്യമാണ്. ഫോൺ: 04936 202134, 9446072134, 9446072134.

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം – ടി.സിദ്ധിഖ് എം.എൽ എ
കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സർക്കാർ അവഗണി ക്കുകയാണെന്ന് ടി.സിദ്ദീഖ് എം എൽ എ പറഞ്ഞു.ഇത് സംബന്ധിച്ച് റോഡ്