ആധാറിലെ വിലാസം മാറ്റണോ? എളുപ്പ മാർഗം അവതരിപ്പിച്ച് യുഐഡിഎഐ

ദില്ലി: രാജ്യത്ത് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്ന ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡിൽ നൽകിയ വിലാസം തെറ്റിപ്പോയാലോ, അത് മാറ്റണമെങ്കിലോ എന്ത് ചെയ്യും? യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ ഉടമകൾക്ക് അവരുടെ ആധാർ കാർഡിലെ വിലാസം പുതുക്കുന്നതിനോ മാറ്റുന്നതിനോ ഇപ്പോൾ പുതിയ അവസരം നൽകിയിരിക്കുകയാണ്. ഇതിലെ ഏറ്റവും വലിയ ഗുണം എന്താണെന്നുവെച്ചാൽ പുതിയ രീതിയിൽ വിലാസം മാറ്റാനോ പുതുക്കാനോ ആധാർ ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള രേഖകളും സമർപ്പിക്കേണ്ടതില്ല. അതായത്, ഒരു തരത്തിലുള്ള രേഖകളും കാണിക്കാതെ തന്നെ ആധാർ കാർഡിലെ വിലാസം മാറ്റാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും. കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി വിലാസം മാറ്റാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചൊവ്വാഴ്ച അറിയിച്ചു.

കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അനുവദിക്കുന്നു. റേഷൻ കാർഡ്, മാർക്‌ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം വ്യക്തമാക്കികൊണ്ട് നടപടികൾ ആരംഭിക്കാം. ബന്ധത്തിന്റെ തെളിവ് രേഖ ലഭ്യമല്ലെങ്കിൽ, യുഐഡിഎഐ നിർദ്ദേശിച്ച ഫോർമാറ്റിൽ കുടുംബനാഥന് സ്വയം പ്രഖ്യാപനം സമർപ്പിക്കാം.

വിവിധ കാരണങ്ങളാൽ ആളുകൾ താമസം മാറേണ്ടി വരുമ്പോൾ ഇത്തരത്തിൽ വിലാസം രേഖകളിൽ മാറ്റാൻ കഴിയുന്നത് വളരെ പ്രയോജനകരമാകും. യുഐഡിഎഐയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം 18 വയസ്സിന് മുകളിലുള്ള ആർക്കും
കുടുംബനാഥനാകാം. രേഖകൾ പങ്കിടാനും സാധിക്കും.

ആധാർ കാർഡിലെ വിലാസം എങ്ങനെ മാറ്റാം

ഘട്ടം 1: https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് തുറക്കുക.

ഘട്ടം 2: ഓൺലൈനിൽ വിലാസം അപ്ഡേറ്റ് ചെയ്യാൻ പുതിയ ഓപ്ഷൻ തിരഞ്ഞെടുക്കാം

ഘട്ടം 3: നിങ്ങൾ കുടുംബനാഥന്റെ ആധാർ നമ്പർ നൽകുക.

ഘട്ടം 4: കുടുംബനാഥനുമായുള്ള ബന്ധത്തിന്റെ തെളിവ് രേഖ അപ്‌ലോഡ് ചെയ്യുക.

ഘട്ടം 5: സേവനത്തിന് നിങ്ങൾ 50 രൂപ ഫീസ് നൽകണം.

ഘട്ടം 6: കുടുംബനാഥന് ലഭിച്ച ഒട്ടിപി നൽകുക

7: അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ എന്റെ ആധാർ പോർട്ടലിൽ ലോഗിൻ ചെയ്‌ത് കുടുംബനാഥൻ അഭ്യർത്ഥന അംഗീകരിക്കുകയും അവരുടെ സമ്മതം നൽകുകയും വേണം.

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.