ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20 നകം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയവര്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, എസ്.എസ്.എല്‍.സി/ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍ എന്നിവയുടെ അസലും പകര്‍പ്പുമായി കായികക്ഷമതാ പരീക്ഷക്ക് എത്തണം. 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടം, 30 മിനുട്ടിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തം എന്നിവയാണ് പരീക്ഷാ ഇനങ്ങള്‍. ഫോണ്‍- 04936 203101

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







